Skip to main content

പരിസ്ഥിതി വാരാചരണം

സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണത്തിന് തുടക്കം. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ പി സൈതാലി ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല പുത്തലത്ത്, ജില്ല കോഓഡിനേറ്റര്‍ കെ ആര്‍ അഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു. ക്ലസ്റ്റര്‍ കണ്‍വീനര്‍ ദേവിപ്രിയ, കലാകാരന്മാരായ അംബേദ് രാജ്, ലക്ഷ്മി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാരാചരണത്തോടാനുബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ 'എന്റെ വീട്ടിലെ ഔഷധ സസ്യം' എന്ന പേരില്‍ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തിയുള്ള റീല്‍സ് മത്സരം നടക്കും. പൂന്തോട്ട നിര്‍മാണം, പരിസര ശുചീകരണം, വൃക്ഷത്തൈ നടല്‍, ബോധവത്കരണ സദസ്സ്, കലാപ്രകടനങ്ങള്‍, ക്വിസ് മത്സരം, ചിത്രരചന മത്സരം എന്നിവയാണ് മറ്റു പ്രവര്‍ത്തനങ്ങള്‍.

date