Post Category
പന്തീര്‍പ്പാടം ജങ്ഷന്‍ നവീകരണത്തിന് 25 ലക്ഷത്തിന്റെ ഭരണാനുമതി
ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് പതിവായ പന്തീര്‍പ്പാടം ജങ്ഷന്‍ നവീകരണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. ഭൂമി ഏറ്റെടുക്കാന്‍ നേരത്തെ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഏറ്റെടുത്ത ഭൂമിയിലെ നിര്‍മിതികള്‍ നീക്കം ചെയ്ത് ഉടന്‍ പ്രവൃത്തി ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.
date
- Log in to post comments