Post Category
പരിസ്ഥിതിദിനം ആചരിച്ചു
അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരമറ്റം വാർഡിൽ പരിസ്ഥിതി ദിനം ആചരിച്ചു. കാഞ്ഞിരമറ്റത്ത് മിനി എം.സി.എഫിന് സമീപമുള്ള പൂന്തോട്ടത്തിനോട് ചേർന്ന് ഫലവൃക്ഷത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതിനോടൊപ്പം പരിസരപ്രദേശങ്ങൾ വൃത്തിയാക്കുകയും കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് അംഗങ്ങളും ചേർന്ന് റാലിയിൽ പങ്ക് ചേരുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം അധ്യക്ഷത വഹിച്ചു. മുൻ വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം, സി.ഡി.എസ.് അധ്യക്ഷ ബിന്ദു സജി, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ അജിത്ത് സെബാസ്റ്റ്യൻ,അഖിൽ കുമാർ,ആർ.ജി.എസ്.എ. ഉദ്യോഗസ്ഥൻ ആശിഷ്, സനൽ സാം, അങ്കണവാടി അധ്യാപിക അനിയമ്മ പായ്ക്കാട്ട്, മിനി ജോസ്, മിനി മാത്യു എന്നിവർ പങ്കെടുത്തു.
date
- Log in to post comments