കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണം
ലോകപരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ച് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്. പേരാമംഗലം ശ്രീ ദുർഗാവിലാസം സ്കൂളിൽ പരിസ്ഥിതിദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് യൂണിറ്റിന്റെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നോട്ട് ബുക്ക് ക്യാമ്പയിനും മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ വി. എസ് പ്രതീഷ് വിശിഷ്ടാതിഥിയായി. എൻ.എസ്.എസ് യൂണിറ്റിന്റെ കല്പകം പദ്ധതിയുടെ ഉദ്ഘാടനം തെങ്ങിൻ തൈ നൽകിക്കൊണ്ട് അദ്ദേഹം നിർവഹിച്ചു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം ലെനിൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. എസ് രാജു, പി ടി എ പ്രസിഡന്റ് കെ. പി രവിശങ്കർ, അഗ്രികൾച്ചറൽ അസിസ്റ്റന്റ് എം കെ ജിജി തുടങ്ങിയവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ സി. ഡി ഔസേഫ്, ബേബി ജോസ് മേക്കാട്ടുകുളം, സീമ സുരേഷ്കുമാർ, അഗ്രികൾച്ചറൽ സി ആർ സി ഷീജ പ്രകാശൻ, സ്കൂൾ പ്രിൻസിപ്പാൾ കെ സ്മിത എന്നിവർ പങ്കെടുത്തു.
- Log in to post comments