Skip to main content
പച്ചത്തുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്തിലെ ഉത്തായി മണപ്പുറത്ത് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിക്കുന്നു

പച്ചത്തുരുത്ത് വ്യാപനം ജില്ലാതല ഉദ്ഘാടനം

ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്തിലെ ഉത്തായി മണപ്പുറത്ത് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍ മാസ്റ്റര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി ടി പ്രസാദ്, കുന്നുമ്മല്‍ ബിഡിഒ മനോജ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരന്‍ മാസ്റ്റര്‍, സറീന നടുക്കണ്ടി, പി സൂപ്പി മാസ്റ്റര്‍, സുമ മലയില്‍, കെ സി മുജീബ് റഹ്‌മാന്‍, ടി വി കുഞ്ഞിക്കണ്ണന്‍, ബീന കോട്ടെമ്മല്‍, നൊച്ചാട് കുഞ്ഞബ്ദുള്ള, ടി വി മനോജന്‍, മഠത്തില്‍ ശ്രീധരന്‍, കെ പി ബിനൂപ്, തായന ശശീന്ദ്രന്‍ മാസ്റ്റര്‍, ഒ പി മഹേഷ്, കെ കെ മുഹമ്മദ് മാസ്റ്റര്‍, യൂസഫ് പള്ളിയത്ത്, ടി വി ഗംഗാദരന്‍ മാസ്റ്റര്‍, സിബി, ഷംസീറ തുടങ്ങിയവര്‍ സംസാരിച്ചു. 

ഹരിത കേരളം മിഷനും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് ഉത്തായി മണപ്പുറത്തെ ഒരേക്കര്‍ സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് സ്ഥലമൊരുക്കുകയും കുഴികളെടുക്കുകയും ചെയ്തത്. കോഴിക്കോട് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നാണ് തൈകള്‍ എത്തിച്ചത്.

date