എസ്.എൻ പുരം ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണം
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൻ്റെയും ജൈവവൈവിധ്യ പരിപാലന സമിതിയുടെയും ആഭിമുഖ്യത്തിൽ ശംഖുകുളങ്ങര കാവിൽ പുനർജ്ജനി 2025 പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു.
ബി.എം.സിയുടെ നേതൃത്വത്തിൽ എം.ഇ.എസ് അസ്മാബി കോളേജ് എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹകരണത്തോടെ ശങ്കുളങ്ങര കുളത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ, കാവുകൾ, പൊതു ഇടങ്ങൾ, തരിശുസ്ഥലങ്ങൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടീൽ ഉത്സവം നടത്തും. ജൈവവൈവിധ്യത്തെ പുനസ്ഥാപിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ കാവും പരിസരവും സ്കൂൾതല ബി.എം.സി ക്ലബുകളുടെയും എൻ.എസ്.എസ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വൃത്തിയാക്കും.
വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ എ അയൂബ്, സി സി ജയ, പി എ നൗഷാദ്, സെക്രട്ടറി രഹ്ന പി ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനിഷാജി വാർഡ് മെമ്പർമാരായ ഇബ്രാഹിംകുട്ടി, മിനിപ്രദീപ്, രമ്യ പ്രദീപ്, ജൂനിയർ സൂപ്രണ്ട് രതീഷ് പി എസ്, ബിഎംസി അംഗങ്ങളായ എൻ എം ശ്യാംലി, വരുണൻ ടി കെ, രതീഷ് പി ആർ, ഇ ആർ രേഖ, ശംഖുകുളങ്ങര ട്രസ്റ്റ് സെക്രട്ടറി ദേവി പ്രസാദ്,സിന്ധു രാജേഷ് , സൗമ്യ ,റമീന തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments