കുന്നംകുളം നഗരസഭാതല പരിസ്ഥിതി ദിനാചരണം
പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്ക്കരണ സന്ദേശമുയര്‍ത്തി കുന്നംകുളം നഗരസഭാതല പരിസ്ഥിതി ദിനാചരണം. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് പരിസ്ഥിതിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആര്‍ത്താറ്റ് കൃഷിഭവന്റെ സഹകരണത്തോടെയാണ് ചെമ്മണ്ണൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്. ഇതോടൊപ്പം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നഗരസഭയുടെ തുണിസഞ്ചി വിതരണവും നടത്തി. തുടര്‍ന്ന് സ്കൂള്‍ വളപ്പില്‍ ചെയര്‍പേഴ്സണ്‍, സ്ഥിരം സമിതി അധ്യക്ഷർ, കുട്ടികള്‍, അധ്യാപകര്‍ എന്നിവര്‍ വൃക്ഷത്തൈകൾ നട്ടു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഷെബീര്‍ അധ്യക്ഷനായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. എം സുരേഷ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സജിനി പ്രേമന്, കണ്‍സിലര്‍മാരായ ഷീജ ഭരതന്, പി.വി സജീവന്, ടി.ബി ബിനീഷ്, എം.വി വിനോദ്, ആര്‍ത്താറ്റ് കൃഷി ഓഫീസര്‍ സ്വേഗ, നഗരസഭ പി.എച്ച്.ഐ പി.എ വിനോദ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ, എച്ച്.എം ഐഷ, സ്കൂള്‍ മാനേജര്‍ ഒ.എ രവീന്ദ്രന്, പി.ടി.എ പ്രസിഡന്റ് സി.ആര് മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിന പ്രതിജ്ഞയും ചൊല്ലി.
- Log in to post comments