Post Category
പരിസ്ഥിതി ദിനം ആചരിച്ചു
വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി, നാടക പ്രവർത്തകനും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയറുമായ പി കെ ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങളെ കുറിച്ചും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ക്ലാസ് എടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ആന്റോ അധ്യക്ഷത വഹിച്ചു. പ്രകൃതി നടത്തം, പൊതു ഇട ശുചീകരണം, വൃക്ഷത്തൈ നടൽ, വിത്ത് ബോൾ എറിയൽ തുടങ്ങി വിവിധ പരിസ്ഥിതി സൗഹാർദ്ദ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ എം എസ് ശലഭ, നേച്ചർ ക്ലബ്ബ് കോ ഓഡിനേറ്റർ സി വി നവിത, എൻ എസ് എസ് വളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments