Skip to main content

ഡിപ്ലോമ ഇൻ യോഗാ ടീച്ചർ ട്രെയിനിംഗ്

സ്റ്റേറ്റ് റിസോഴ്സ്‌ സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക ക്ലാസുകൾ, ഓരോ വിഷയത്തിലും തയാറാക്കിയ സ്വയംപഠന സഹായികൾ, നേരിട്ടും ഓൺലൈനിലുമായി നടക്കുന്ന തിയറി ക്ലാസുകൾ എന്നിവയിലൂടെയാണ് യോഗാ പഠനം ക്രമീകരിക്കുന്നത്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നതിന് 70 ശതമാനം ഹാജർ ഉറപ്പുവരുത്തണം. 17 വയസ് പൂർത്തിയായ പ്ലസ് ടു/ തത്തുല്യ അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
ഒരു വർഷമാണ് ഡിപ്ലോമ പ്രോഗ്രാമിൻ്റെ കാലാവധി. എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ  പൂർത്തിയാക്കിയവർക്ക് ഡിപ്ലാമ പ്രോഗ്രാമിൻ്റെ രണ്ടാം സെമസ്റ്ററിൽ അഡ്മ‌ിഷൻ എടുത്താൽ മതിയാകും. ജൂൺ 30 വരെ https://app.srccc.in/register എന്ന ലിങ്കിലൂടെ  ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.srecc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9645800795.

date