സ്‌പോട്ട് അഡ്മിഷൻ
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജൂൺ 9 ന് രാവിലെ 10 മുതൽ കിക്മ കോളേജ് ക്യാമ്പസിൽ നടക്കും. കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
സ്‌പോട്ട് അഡ്മിഷനിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് meet.google.com/eyb-pkoq-ruy ലിങ്കിലൂടെ ഓൺലൈനായി ചേരാം. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദവും പ്രവേശന പരീക്ഷയുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 9496366741, 8547618290, www.kicma.ac.in .
പി.എൻ.എക്സ് 2529/2025
- Log in to post comments