Post Category
സർവീസ് സംഘടനകൾക്കുള്ള അറിയിപ്പുകൾ കൃത്യമായി ലഭിക്കാൻ സർക്കാർ നടപടി
സർക്കാർ അംഗീകൃത സർവീസ് സംഘടനകൾക്ക് സർക്കാരുമായുള്ള ചർച്ചകളിൽ പങ്കെടുക്കാനുള്ള അറിയിപ്പുകൾ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് നടപടിയുമായി സംസ്ഥാന സർക്കാർ. അറിയിപ്പുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർവീസ് സംഘടനകളുടെ മേൽവിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ഗൂഗിൾ ഫോം മുഖേന വിവരങ്ങൾ ശേഖരിക്കും.
സർക്കാർ അംഗീകൃത സർവീസ് സംഘടനകളും വകുപ്പുതല പ്രതിനിധികളും https://forms.gle/Q3hPYbVmQyoZiWw86 എന്ന ലിങ്കിൽ പ്രവേശിച്ച് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് സർക്കാർ നിർദേശിച്ചു. വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും തങ്ങളുടെ കീഴിലുള്ള സർവീസ് സംഘടനകളുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
പി.എൻ.എക്സ് 2532/2025
date
- Log in to post comments