Post Category
അപേക്ഷ ക്ഷണിച്ചു
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ജൂൺ 25ന് ഉച്ചക്ക് രണ്ടിന് കേരള വനിതാ കമ്മിഷൻ ആസ്ഥാനത്ത് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
യോഗ്യത: (1) ബി.ഇ./ബിടെക് ഇൻ കംപ്യൂട്ടർ, കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/എംസി.എ/എം.എസ്.സി. (കംപ്യൂട്ടർ സയൻസ്/ഐടി)
(2) സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ വിവരസങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായ പരിധി: 18-36 (സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് വയസിളവ് ലഭിക്കും).
പി.എൻ.എക്സ് 2537/2025
date
- Log in to post comments