Skip to main content

വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ AIIS സോഫ്റ്റ്‌വെയർ മുഖേനയുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിനായി രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ച് നൽകിയിട്ടുള്ള വിവരങ്ങൾ പൂർണ്ണമാണെന്ന് ഉറപ്പു വരുത്തണം. ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ്‌ഡേറ്റ് ചെയ്യണം. ക്ഷേമനിധി ബോർഡ് മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോതൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ആധാർ കാർഡ്ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്മൊബൈൽ ഫോൺറേഷൻ കാർഡ്, ക്ഷേമനിധി ബോർഡിൽ നിന്നും നൽകിയിട്ടുള്ള ഐഡന്റിറ്റി കാർഡ്പാസ്ബുക്ക് എന്നീ രേഖകൾ ഹാജരാക്കണം. ജൂലൈ 31 വരെയാണ് അപ്‌ഡേഷന് അവസരം. ഏകീകൃത ഐഡന്റിറ്റി കാർഡിന് 25 രൂപ നൽകണം.

പി.എൻ.എക്സ് 2540/2025

date