Post Category
വിദ്യാപോഷിണി : ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് വിദ്യാപോഷിണി ഫെലോഷിപ്പിനായി ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധ രേഖകളും ജൂൺ 30 ന് മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം – 695001 വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326264, environmentdirectorate@gmail.com.
പി.എൻ.എക്സ് 2541/2025
date
- Log in to post comments