വിജ്ഞാന തൃശ്ശൂരിലേക്ക് ഇന്റേണ്‍മാരെ ക്ഷണിക്കുന്നു
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ്, സോഷ്യല്‍ വര്‍ക്ക്, നരവംശശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ്, ഡെവലപ്‌മെന്റ് സ്റ്റഡിസ്, പബ്ലിക് പോളിസി ആന്റ് ഗവേര്‍ണന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഡീസെന്‍ട്രലൈസേഷന്‍ ആന്റ് ഗവേര്‍ണന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ എന്‍ജിനീയറിങ് ബിരുദമോ യോഗ്യതയുഉള്ള 35 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായിരിക്കും പ്രവര്‍ത്തനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറുമാസത്തേക്ക് ഇന്റേണ്‍ഷിപ്പ് സ്റ്റൈപന്റായി 15000 രൂപ ലഭിക്കും. പ്രവര്‍ത്തനം വിലയിരുത്തി പത്തുമാസം വരെ ഇന്റേണ്‍ഷിപ്പ് നീട്ടി നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ കോഴ്‌സുകള്‍ സൗജന്യമായി പഠിക്കുന്നതിനുള്ള അവസരവും പരിശീലനങ്ങളും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ലഭിക്കും.
https://docs.google.com/forms/d/e/1FAIpQLSdHkltRVcBq3IhxPISCOMJClHEPmg0k3rQDPpiRofdoXPwPew/viewform എന്ന ലിങ്ക് മുഖേന ജൂൺ പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാം.
- Log in to post comments