ട്രീ ബാങ്കിംഗ് പദ്ധതി : അപേക്ഷ ക്ഷണിച്ചു
സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവര്‍ക്കോ, കുറഞ്ഞത് 15 വര്‍ഷം പാട്ടത്തിനു ഭൂമി കൈവശമുള്ളവര്‍ക്കോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ കൊല്ലം/പുനലൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചന്ദനം നട്ടുവളര്‍ത്തുന്ന വ്യക്തികള്‍ക്ക് 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. 15 വര്‍ഷം പൂര്‍ത്തിയായതിനു ശേഷം സ്ഥലം ഉടമയ്ക്ക് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യാം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ വനം വകുപ്പുമായി കരാറില്‍ ഏര്‍പ്പെടണം. അവസാന തീയതി: ജൂണ്‍ 20.
വിവരങ്ങള്‍ക്ക:് https://forest.kerala.gov.in/ കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസ് (0474 2748976) കൊല്ലം/പുനലൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (8547603705/8547603706).
- Log in to post comments