Skip to main content

ധനസഹായപദ്ധതി; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ്  മുഖേന വേടന്‍, ചക്ലിയന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍ തുടങ്ങിയ പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ഭൂമി വാങ്ങല്‍, ഭവനനിര്‍മ്മാണം, ഭവനപുനരുദ്ധാരണം, സ്വയംതൊഴില്‍, കൃഷിഭൂമി, പഠനമുറി, ടോയിലറ്റ് നിര്‍മ്മാണം എന്നിവയാണ് പദ്ധതികള്‍.   ഭൂമി വാങ്ങല്‍, ഭവനനിര്‍മ്മാണം   പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും  പഠനമുറി പദ്ധതിക്ക് അഞ്ച് മുതല്‍ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും അപേക്ഷിക്കണം.   പഠനമുറി നിര്‍മ്മാണത്തിന്  മൂന്ന് ലക്ഷം രൂപയും  ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയുമാണ് ധനസഹായം.    കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണം/ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭിച്ചവര്‍ അര്‍ഹരല്ല. സ്വയംതൊഴില്‍ പദ്ധതിക്ക് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.  പ്രായപരിധി 18-60 വയസ്. വരുമാനപരിധി ഒരു ലക്ഷംരൂപ വരെ. അപേക്ഷാ ഫോം ബ്ലോക്ക്/കോര്‍പറേഷന്‍ പട്ടികജാതി വികസന  ഓഫീസുകളില്‍   ലഭിക്കും.   അവസാന തീയതി- ജൂണ്‍ 30. ഫോണ്‍: 0474 2794996.
 
 

date