സ്പോട്ട് അഡ്മിഷൻ
പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്പോട് അഡ്മിഷൻ. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്കും, ഇതുവരെ അപേക്ഷകൾ സമർപ്പിക്കാത്തവർക്കും ജൂൺ 23 രാവിലെ 10 മണിക്ക് മുൻപ് കോളേജിൽ നേരിട്ട് ഹാജരായി രജിസ്ട്രേഷൻ നടത്താം. അന്നേദിവസം വൈകുന്നേരം 4 മണിക്ക് മുൻപായി അഡ്മിഷൻ പ്രക്രിയകൾ പൂർത്തിയാക്കും.
പ്രവേശനം ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ അസ്സൽ സർട്ടിഫിക്കറ്റുകളും (SSLC/THSLC/+2/VHSE/NCVT/SCVT/KGCE സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോണ്ടക്ട് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ക്രീമി ലയർ സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്) ആവശ്യമായ ഫീസ് (ഓൺലൈൻ) എന്നിവ സഹിതം കോളേജിൽ നേരിട്ടു ഹാജരായി അഡ്മിഷൻ എടുക്കാം. SC/ST/OEC എന്നിവർക്ക് അർഹമായ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക്: 9995595456, 9895983656.
പി.എൻ.എക്സ് 2700/2025
- Log in to post comments