Skip to main content

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിന് ജൂൺ മാസം മുതൽ അടുത്ത ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂൺ 26ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സമർപ്പിക്കാം.

വാഹനത്തിന്റെ കാലപ്പഴക്കം 12 വർഷത്തിൽ കൂടരുത്. വാഹനത്തിന്റെ ആർ.സി ബുക്ക്, പെർമിറ്റ്, ഫിറ്റ്നെസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പി.യു.സി.സി എന്നീ രേഖകളുടെ ശരിപകർപ്പുകൾ ടെണ്ടറിനോടൊപ്പം സമർപ്പിക്കണം. തളിക്കുളം ശിശു വികസന പദ്ധതി ഓഫീസറുടെ വിലാസത്തിലാണ് ടെണ്ടറുകൾ മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ടത്.
ഫോൺ: 0487 2394522.

date