Post Category
ക്ലോത്തിങ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ ആരംഭിക്കുന്ന ക്ലോത്തിങ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപയാണ് കോഴ്സ് ഫീസ്. ജൂൺ 30ന് മുൻപായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം ഓഫീസിൽ നിന്ന് നേരിട്ടും www.iihtkannur.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ :0497 2835390
date
- Log in to post comments