Skip to main content
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കന്ററി വിഭാഗം ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ജില്ലാതല പ്രവേശനോത്സവം കണ്ണൂർ ചെറുകുന്ന് ഗവ.വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ എം.വിജിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

പ്ലസ് വൺ പ്രവേശനോത്സവം: ജില്ലാതല ഉദ്‌ഘാടനം ചെറുകുന്ന് സ്കൂളിൽ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കന്ററി വിഭാഗം ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ജില്ലാതല പ്രവേശനോത്സവം കണ്ണൂർ ചെറുകുന്ന് ഗവ.വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ എം.വിജിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നിഷ അധ്യക്ഷയായി. ഹയർ സെക്കൻഡറി വിഭാഗം ആർ.ഡി.ഡി പി.എക്സ് ബിയാട്രിസ് മരിയ പ്രവേശനോത്സവ സന്ദേശം നൽകി. അധ്യാപക അവാർഡ് ജേതാവും കരിയർ കൗൺസിലിങ് വിദഗ്ധനുമായ പി.ഒ. മുരളീധരൻ ഓറിയന്റേഷൻ ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പരാഗൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.സജീവൻ, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.അനിത, വാർഡ് അംഗം കെ.കൃഷ്ണൻ, എസ് .എസ് .കെ ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഇ.സി.വിനോദ്, വിദ്യകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.സി.സുധീർ, എൻ.എസ്.എസ് കണ്ണൂർ നോർത്ത് ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, കരിയർ ഗൈഡൻസ് കൗൺസിലിങ് സെൽ ജില്ലാ കോ-ഓർഡിനേറ്റർ ആർ.റീജ, മാടായി എ.ഇ.ഒ ഡോ. സംഗീത കെ.കെ.പി, മാടായി ബി.പി.സി എം.വി.വിനോദ്‌കുമാർ,സ്കൂൾ പ്രിൻസിപ്പൽ കെ.ആർ.ശ്രീലത, സ്കൂൾ എച്ച്.എം.കെ.വി.ഗിരിജ, ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ വി.സ്വാതി, സ്കൂൾ ലീഡർ പി.അനന്യ, സ്കൂൾ വികസനസമിതി  അധ്യക്ഷൻ കെ.മോഹനൻ,സ്കൂൾ എസ്.എം.സി ചെയർമാൻ ഒ.അബ്‌ദുറഹ്‌മാൻ ഹാജി, പി.ടി.എ പ്രസിഡന്റ് കെ.വി.രാജീവൻ, മദർ പി.ടി.എ പ്രസിഡന്റ് കെ.ഷീജ എന്നിവർ സംസാരിച്ചു. 

പ്ലസ് വൺ സ്‌കൂൾതല പ്രവേശനോത്സവം രാമന്തളി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ജില്ലാപഞ്ചായത്ത് അംഗം സി.പി ഷിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി സുരേന്ദ്രൻ അധ്യക്ഷനായി. സയൻസ്, കൊമേഴ്‌സ് ബാച്ചുകളിലായി 120 കുട്ടികളാണ് ഈ വർഷം പ്രവേശനം നേടിയിട്ടുള്ളത്. രക്ഷിതാക്കൾക്കായി 'തണലായി താങ്ങായി മികവാർന്ന രക്ഷാകർതൃത്വം' എന്ന വിഷയത്തിൽ സ്‌കൂൾ സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർ എം.പി സീനി, സ്‌കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.വി ഷാജി എന്നിവർ ക്ലാസ്സെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ ടി.വി സച്ചിൻ കുമാർ, ഹെഡ്മിസ്ട്രസ് സി.പി സതി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് എം.വി ജയദീപ്, സ്റ്റാഫ് സെക്രട്ടറി എസ്.എം ശംഭു, കുട്ടികളുടെ പ്രതിനിധി സോയ സന്തോഷ് എന്നിവർ സംസാരിച്ചു.

date