Post Category
സ്പോട്ട് അഡ്മിഷന്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ജൂണ്‍ 20ന് രാവിലെ 9:30ന് പ്രവേശനം നടത്തും. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും, ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പ്രവേശനം നേടാം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (സംവരണം ആവശ്യമുള്ളവര്‍ക്ക്), വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെ പകര്‍പ്പ്, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. ഒഴിവു വിവരങ്ങള്‍ polyadmission.org/let ല്‍ ലഭിക്കും. ഫോണ്‍: 8547005083, 8590502231, 9447488348, 940060242.
date
- Log in to post comments