പുകയിലരഹിത വിദ്യാലയങ്ങള്‍: പരിശീലനം സംഘടിപ്പിച്ചു
ആരോഗ്യം ആനന്ദം 2.0 ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങള്‍ പുകയിലരഹിതമാക്കല് ലക്ഷ്യമിട്ട് അധ്യാപകര്‍ക്കും എസ്സി, എസ്ടി പ്രമോട്ടര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. ജീവന് ലാല്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, നാഷണല്‍ ടൊബാക്കോ കണ്ട്രോള് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ വര്‍ക്കി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ഡെപ്യൂട്ടി ഓഫീസര്‍ ഡോ കെ ടി മുഹ്സിന്, ആരോഗ്യകേരളം കണ്‍സള്‍ട്ടന്റ് സി ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു.
'പുകയില ഉപയോഗവും ശാരീരിക മാനസിക പ്രശ്നങ്ങളും' വിഷയത്തില്‍ വിമുക്തി സെന്ററിലെ സൈക്യാട്രിസ്റ്റ് ഡോ. വനതി, 'പുകയില ഉപയോഗവും കുട്ടികളും' വിഷയത്തില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്കോളജിസ്റ്റ് ശരത് സുന്ദര്‍, 'പുകയിലരഹിത വിദ്യാലയങ്ങള്‍' വിഷയത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് പ്രഭാകരന് എന്നിവര്‍ ക്ലാസെടുത്തു. വിദ്യാലയങ്ങള്‍ നടത്തണ്ടേ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആക്ഷന്‍ പ്ലാനും അവതരിപ്പിച്ചു.
- Log in to post comments