Skip to main content
നീലേശ്വരം ഗവ. ഹയർ സെക്കന്ററി സ്കൂൾ വരവേൽപ്പ് പ്ലസ് വൺ പ്രവേശനോത്സവം മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്യുന്നു

പ്ലസ് വൺ പ്രവേശനോത്സവം

 

നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ്’ മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ചെയർമാൻ വി കുഞ്ഞാലി മുഖ്യാതിഥിയായി. 

ഫ്രാൻസിൽ നടന്ന പാരാലിമ്പിക്സ് സ്വിമ്മിങ്ങിൽ മികച്ച വിജയം നേടിയ ആസിം വെളിമണ്ണയെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ കൗൺസിലർ  ജിൻസി സെബിൻ ബോധവത്കരണ ക്ലാസെടുത്തു. പ്രധാനാധ്യാപിക കെ വി ഉഷ, പ്രിൻസിപ്പൽ എം കെ ഹസീല, അധ്യാപിക ഗീതാമണി,  എം പി ദീപ്തി, പി കെ വിജിലി തുടങ്ങിയവർ പങ്കെടുത്തു.

date