വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് (19)
പൈനാവ് എം.ആര്‍.എസ് സ്‌കൂളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും
വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഇന്ന് (19) രാവിലെ 10.30 ന് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാകുന്നേല്‍ അധ്യക്ഷനാകും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോയ് കാട്ടുവള്ളി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്യും.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍ പണിക്കരുടെ ചരമ വാര്‍ഷിക ദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസ് അനുസ്മരണ ദിനമായ ജൂലൈ 7 വരെയാണ് വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനാപക്ഷാ ചരണം സംഘടിപ്പി ക്കുന്നത്.
ജില്ലാകളക്ടര്‍ വി. വിഗ്‌നേശ്വരി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തംഗം രാജു ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് ജി.എസ്, ഇ.എം.ആര്‍ എസ് സ്‌കൂള്‍ പ്രധാന അധ്യാപിക ജെ. രാധ, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ജോസ് വഴുതനാപ്പിള്ളി, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ലാലു ചക്കനാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എം.എന്‍ സുനില്‍ കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എം, ഫാ. മനോജ് എന്നിവര്‍ സന്നിഹിതരാകും.
- Log in to post comments