Post Category
അപേക്ഷ ക്ഷണിച്ചു
ഗവ. എ.വി.ടി.എസ് കളമശ്ശേരിയിൽ നടത്തുന്ന ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഓഫ് മറൈൻ ഡീസൽ എൻജിൻസ് എന്ന മൂന്ന് മാസം ദൈർഘ്യമുള്ള ഗവ. അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ. എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ എന്നിവയിൽ എൻടിസി/എൻഎസി അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയവുമാണ് മിനിമം യോഗ്യത. കൂടുതൽവിവരങ്ങൾക്ക്: 0484-2557275, 9847964698.
പി.എൻ.എക്സ് 2767/2025
date
- Log in to post comments