Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സാഹിത്യ അക്കാദമി ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാർവ്വദേശീയ സാഹിത്യോത്സവം 2025 ൻ്റെ കമാനം നിർമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സാഹിത്യ അക്കാദമിയുടെ രണ്ട് ഗേറ്റുകളിൽ കേരളത്തിൻ്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന രീതിയിൽ പ്ലൈവുഡ് അല്ലെങ്കിൽ തത്തുല്യമായ മറ്റേതെങ്കിലും പദാർത്ഥം ഉപയോഗിച്ചുള്ള കമാനമാണ് നിർമിക്കേണ്ടത്. കമാനങ്ങളുടെ മാതൃകയുടെ കളർ പ്രിൻ്റും നിർമാണവസ്തുക്കളുടെ വിശദാംശങ്ങളും (ഫ്ളക്‌സ് ഉപയോഗം പാടില്ല) ക്വട്ടേഷനോടൊപ്പം സമർപ്പിക്കണം. ജൂലൈ മൂന്നിന് വൈകീട്ട് നാലിനകം കേരള സാഹിത്യ അക്കാദമി ഓഫീസിൽ ക്വട്ടേഷനുകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.keralasahityaakademi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0487-2331069
date
- Log in to post comments