Skip to main content

ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റിൽ ഡിപ്ലോമ

 സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്  ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ്  പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തുള്ള  എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ അംഗീകൃത പഠന കേന്ദ്രങ്ങളിലൂടെ ഓൺലൈൻ, ഓഫ്ലൈൻ രീതിയിലൂടെ പഠനം പൂർത്തിയാക്കാം.  ഇന്റേൺഷിപ്പും പ്രോഗ്രാമിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ  അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 30. 
വിശദവിവരങ്ങൾക്ക് തിരുവനന്തപുരം നന്ദാവനത്തുള്ള എസ്. ആർ.സി. ഓഫീസ് സന്ദർശിക്കുകയോ www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. ഫോൺ: 0471-2325101, 8281114464 

date