ക്വട്ടേഷന്‍ ക്ഷണിച്ചു
വെസ്റ്റ് ഹില്‍, തിക്കോടി, കുറ്റിപ്പുറം, അങ്ങാടിപ്പുറം, ഒലവക്കോട്, മുളംകുന്നത്തുകാവ് എന്നീ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോയുടെ പെരിന്തല്‍മണ്ണ ഡിപ്പോയിലേക്കും ഡിപ്പോയുടെ കീഴിലുള്ള വിവിധ ഔട്ട്‌ലെറ്റുകളിലേക്കും (മേലാറ്റൂര്‍, മക്കരപ്പറമ്പ്, മങ്കട, പടിഞ്ഞാറ്റുമുറി, ഏലംകുളം, പുലാമന്തോള്‍) എം.ഡി.എസ്/ ഡബ്ല്യു.ബി.എന്‍.പി പദ്ധതികളില്‍ ഉള്‍പ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക് എത്തിക്കുന്നതിനായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ടര്‍മാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ ഓരോ സ്ഥലത്തേക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിന് മെട്രിക് ടണ്ണിലുള്ള നിരക്ക് പ്രത്യേകം കാണിക്കേണ്ടതാണ്. പെരിന്തല്‍മണ്ണ സപ്ലൈകോ ഡിപ്പോ മാനേജരുടെ കാര്യാലയത്തിലാണ് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടത്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 2025 ജൂലൈ 21, രാവിലെ 11. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും പെരിന്തല്‍മണ്ണ സപ്ലൈകോ ഡിപ്പോയുമായി ബന്ധപ്പെടുക.
- Log in to post comments