Skip to main content

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ കൊച്ചി കോർപ്പറേഷനിലെ 100 ഡിവിഷനിലെ 92-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 01/01/2025ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് പൂർത്തിയാകാത്തവരുമായ ഡിവിഷനിലെ സ്ഥിര താമസക്കാരും സേവനതൽപ്പരത ഉള്ളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരുമായ വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് പ്ലസ് ടു ആണ് യോഗ്യത. അപേക്ഷയുടെ മാതൃക കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് കൊച്ചി കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ ജൂലൈ 15 വൈകിട്ട് 5 മണിക്കുള്ളിൽ മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

 

date