Skip to main content
0

വാകയാട് സ്‌കൂളില്‍ വിദ്യാവനം പദ്ധതിക്ക് തുടക്കം

മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. വനം-വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ തദ്ദേശീയ ഇനങ്ങളില്‍പ്പെട്ട വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ചെറുവനം ഒരുക്കുന്നതാണ് പദ്ധതി. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് രക്തചന്ദന തൈകളുടെ വിതരണവും ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ചടങ്ങില്‍ നടന്നു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. പി ആബിദ, ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍മാരായ പി സത്യപ്രഭ, കെ നീതു, എ പി ഇംതിയാസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ പി സൂരജ്, കെ എന്‍ ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

date