Skip to main content

അപ്പാര്‍ട്ട്‌മെന്റുുകള്‍ വില്‍പ്പനയ്ക്ക്

ഭവനം ഫൗണ്ടേഷന്‍ കേരള എറണാകുളം ജില്ലയില്‍ നിര്‍മിച്ച അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്. പെരുമ്പാവൂര്‍ കുന്നത്തുനാട് താലൂക്ക് അറക്കപ്പടി വില്ലേജിലെ പോഞ്ഞാശേരിയില്‍ നിര്‍മിച്ച 715 ചതുരശ്ര അടിയിലുള്ള അപ്പാര്‍ട്മെന്റുകളാണ്   വില്‍പ്പനയ്ക്കുളളത്.

സ്വന്തമായോ  പങ്കാളിയുടെ പേരിലോ സ്വന്തമായി വീട് /അപ്പാര്‍ട്ട്‌മെന്റ് ഇല്ലാത്ത സ്വകാര്യ, പൊതു, സര്‍ക്കാര്‍ മേഖലകളില്‍ കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ്   കെട്ടിടസമുച്ചയം നിര്‍മിച്ചത്.
 
ഒരു അപ്പാര്‍ട്‌മെന്റില്‍ അറ്റാച്ചഡ് ബാത്‌റൂമുകളുള്ള രണ്ട് കിടപ്പ് മുറികള്‍, ഡൈനിംഗ് ഏരിയയും വിസിറ്റിംഗ് ഏരിയയും അടങ്ങിയ ഒരു മള്‍ട്ടി പര്‍പസ് ഹാള്‍, അടുക്കള, ബാല്‍ക്കണി, കാര്‍ പാര്‍ക്കിഗ് സൗകര്യം എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇതിനു പുറമേ അഗ്‌നിശമന സംവിധാനം, രണ്ട് ലിഫ്റ്റുകള്‍, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡീസല്‍ ജനറേറ്റര്‍ സിസ്റ്റം, റോഡ് ആക്സസ്, ചുറ്റുമതില്‍, സെക്യൂരിറ്റി ക്യാബിന്‍ എന്നീ പൊതു സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 അപേക്ഷ ഫോറം ഭവനം ഫൗണ്ടേഷന്‍ കേരള, ലേബര്‍ കമ്മീഷണറേറ്റ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്സലന്‍സ് , കേരള ഇന്‍സ്റ്റ്യൂട്ട് ഫോര്‍ ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്‌റ് എന്നീ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയും അര്‍ഹത തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പുകളും സഹിതം അപേക്ഷ നല്‍കണം. വിലാസം: ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ഭവനം ഫൗണ്ടേഷന്‍ കേരള, ടി.സി 13/287/1, പനച്ചമൂട്ടില്‍, മുളവന ജംഗ്ഷന്‍, കുന്നുകുഴി, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം - 695035.  അവസാന തീയതി ജൂലൈ 20.

date