Post Category
താത്കാലിക ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു
ബി.ടെക് ലാറ്ററല്‍ എന്‍ട്രി റെഗുലര്‍ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, അലോട്ട്മെന്റ് പ്രവര്‍ത്തനങ്ങളുടെ താത്കാലിക സമയക്രമം പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനായി ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 24 വൈകിട്ട് ആറു മണി വരെയായിരിക്കും.
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരണം ജൂണ്‍ 26ന് രാത്രി ഒമ്പത് മണിക്കും തുടര്‍ന്നുള്ള ഓപ്ഷന്‍ പുനഃക്രമീകരണം ജൂണ്‍ 25ന് ഉച്ചയ്ക്ക് ഒരുമണിവരെയുമാണ്. പ്രഥമ അലോട്ട്മെന്റ് പ്രസിദ്ധീകരണം 25ന് വൈകിട്ട് 6 മണിക്ക്. അലോട്ട്മെന്റുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560361, 0471-2560327 .
date
- Log in to post comments