Skip to main content

അറിയിപ്പുകൾ

കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് 29ന് 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലെ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ജൂണ്‍ 29ന് രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പരിസരത്ത് കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് നടത്തും. ക്യാമ്പ് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും കാന്‍സര്‍ കെയര്‍ സൊസൈറ്റി ഓഫീസ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഉദ്ഘാടനം ചെയ്യും. 

ഗതാഗത നിയന്ത്രണം

ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ ഫറോക്ക് പാലം മുതല്‍ ചെറുവണ്ണൂര്‍ പോസ്റ്റ് ഓഫീസ് വരെയുള്ള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 
പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍: 9961323322, 7012449076.

കായികാധ്യാപക നിയമനം

വയനാട് ജില്ലാ പഞ്ചായത്തിന്റെ 'വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം' പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ താല്‍ക്കാലിക കായികാധ്യാപകരെ നിയമിക്കും. ജൂലൈ മൂന്നിന് രാവിലെ 11ന് കല്‍പറ്റ സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബിപിഎഡ്/എംപിഎഡ്/തത്തുല്യ യോഗ്യതയുള്ളവര്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം എത്തണം. ഫോണ്‍: 04936 202593.

 

അപ്രന്റീസ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ

കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഐടിഐകളില്‍ അപ്രന്റിസ് ക്ലര്‍ക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-35. ഒരു വര്‍ഷമാണ് നിയമന കാലാവധി. കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. 
യോഗ്യത: ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 0495-2370379, 2370657.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനസഹായം

മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അംഗമായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അഞ്ച് വര്‍ഷം വരെയുള്ള ടെക്നിക്കല്‍ ആന്‍ഡ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 20 ലക്ഷം വരെയും വിദേശ പഠനത്തിന് 30 ലക്ഷം വരെയും വായ്പ നല്‍കും. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പദ്ധതി പ്രകാരം നിബന്ധനകളോടെയാണ് വായ്പ അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ക്ലസ്റ്റര്‍ ഓഫീസുമായോ മത്സ്യഫെഡ് കോഴിക്കോട് ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 9526041060.

അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സംസ്‌കൃതം അതിഥി അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 30ന് രാവിലെ 11ന് നടക്കും. നെറ്റ് യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെ പരിഗണിക്കും. ഫോണ്‍: 04902346027.

 

അങ്കണവാടികളില്‍ മുട്ട വിതരണം: ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍  കൊടുവള്ളി നഗരസഭ സെക്ടര്‍ ഒന്നിലെ 21 അങ്കണവാടികളിലേക്കും (ഫോണ്‍: 8089626219), സെക്ടര്‍ രണ്ടിലെ 20 അങ്കണവാടികളിലേക്കും (8089626219), കിഴക്കോത്ത് പഞ്ചായത്തിലെ 29 അങ്കണവാടികളിലേക്കും (8590921264), മടവൂര്‍ ഗ്രാമപഞ്ചായത്തിലെ 27 അങ്കണവാടികളിലേക്കും (9645380448), താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 32 അങ്കണവാടികളിലേക്കും (8086845710), കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിലേക്കും (9961322804) ആവശ്യമായ മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ഉച്ച ഒരു മണി. ഫോണ്‍: 04952211525.

വാഹന ലേലം 

മൈനര്‍ ഇറിഗേഷന്‍ കോഴിക്കോട് സര്‍ക്കിള്‍ കാര്യാലയത്തിലെ 15 വര്‍ഷം പൂര്‍ത്തിയാകുന്ന അംബാസഡര്‍ കാര്‍ ജൂലൈ രണ്ടിന് രാവിലെ 11ന് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പൊതുലേലം/ക്വട്ടേഷന്‍ മുഖേന വില്‍പന നടത്തും. ഫോണ്‍: 0495 2381677.

date