Skip to main content
കൗമാരപ്രായക്കാർക്കുള്ള മാനസികാരോഗ്യ ക്ലാസിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് നിർവഹിക്കുന്നു

കൗമാരക്കാര്‍ക്ക് മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു

 

കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്റര്‍ വികസന വിഭാഗവും കൂടരഞ്ഞി കുടുംബശ്രീ സിഡിഎസും ചേര്‍ന്ന് കക്കാടംപൊയില്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ കൗമാരക്കാര്‍ക്ക് മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സോളി ജയ്‌സണ്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെറീന റോയി, വാര്‍ഡ് മെമ്പര്‍ സീന ബിജു, സ്‌കൂള്‍ അധ്യാപിക സിമി ജോര്‍ജ്, സിഡിഎസ് അംഗം റീന ബേബി എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് സ്‌നേഹിത സര്‍വീസ് പ്രൊവൈഡര്‍ ജസീന, കമ്യൂണിറ്റി കൗണ്‍സിലര്‍ ഷെറീന, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പ്രബിഷ എന്നിവര്‍ ക്ലാസെടുത്തു.

date