പി.ജി ദന്തൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാൻ അവസരം
കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലും സ്വാശ്രയ ദന്തൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2025-26 അധ്യായന വർഷത്തെ പി.ജി. ദന്തൽ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ജൂലൈ 2ന് 11 മണിവരെ പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ‘PG Dental 2025- Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും പാസ്‌വോഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും.
അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം പ്രൊഫൈൽ പേജിൽ ലഭ്യമായ ‘Memo details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ അപ്‌ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റുകളോ അനുബന്ധരേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
പി.എൻ.എക്സ് 2964/2025
- Log in to post comments