Post Category
കുടുംബശ്രീ ബഡ്സ് ഉപദേശക സമിതി യോഗം ചേര്‍ന്നു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ബഡ്‌സ് ഉപദേശക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ചടയമംഗലം ബ്ലോക്കിലെ കുമ്മിള്‍ ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് സ്ഥാപനം ആരംഭിക്കുന്നതിന് സമിതി അംഗീകാരം നല്‍കി. ബഡ്‌സ് സ്ഥാപനങ്ങള്‍ക്ക് കുടുംബശ്രീ വഴി അനുവദിച്ച വിവിധ ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് ചര്‍ച്ച നടത്തി. ബഡ്‌സ് രജിസ്‌ട്രേഷന്‍, അധ്യാപരുടെ കരാര്‍ പുതുക്കല്‍ എന്നിവ കൃത്യമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ യോഗനടപടികള്‍ വിശദീകരിച്ചു.
date
- Log in to post comments