Post Category
രണ്ടാംഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ സഹിതം ജൂൺ 30 മുതൽ ജൂലൈ 2 വരെയുള്ള ദിവസങ്ങളിൽ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് വിവരങ്ങൾ വെബ്സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
പി.എൻ.എക്സ് 2977/2025
date
- Log in to post comments