Post Category
കേരള എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുളള പ്രവേശനം: അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ അവസരം
2025 - 26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ജൂലൈ 3 ന് ഉച്ചയ്ക്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
പി.എൻ.എക്സ് 2983/2025
date
- Log in to post comments