Post Category
ആളൂർ ഗ്രാമപഞ്ചായത്ത് ഞാറ്റുവേലചന്ത സംഘടിപ്പിച്ചു
ആളൂർ പഞ്ചായത്തും ആളൂർ കൃഷിഭവനും സംയുക്തമായി ഞാറ്റുവേല സംഘടിപ്പിച്ചു. കൃഷി ഭവൻ അങ്കണത്തിൽ വെച്ച് നടന്ന പരിപാടി പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു.
പച്ചക്കറി വിത്തുകൾ, തൈകൾ, ചെണ്ടുമല്ലി തൈകൾ, ജൈവ കീടരോഗ നിയന്ത്രണകാരികൾ, ജൈവവളങ്ങൾ, തുടങ്ങിയവ വിൽപനയ്ക്ക് ഒരുക്കിയിട്ടുണ്ട് .
വാർഷിക പദ്ധതി പ്രകാരം ചെണ്ടുമല്ലി തൈ, സൗജന്യമായി പച്ചക്കറി തൈ എന്നിവ വിതരണം ചെയ്തു .
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിപിൻ പാപ്പച്ചൻ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു, ഷൈനി തിലകൻ, ജുമൈല സഗീർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments