Post Category
മേലാര്‍കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
മേലാര്‍കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. റീ-ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷയായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, ജില്ലാ പഞ്ചായത്ത് അംഗം രജനി, മേലാര്‍കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ മന്‍സൂര്‍ അലി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി പ്രഭാകരന്‍, മേലാര്‍കോട് ഗ്രാമ പഞ്ചായത്ത് അംഗം റാണി കൃഷ്ണന്‍, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ കെ. ബിന്ദു, ആലത്തൂര്‍ തഹസില്‍ദാര്‍ കെ. ശരവണ്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments