Skip to main content

സ്‌പോട്ട് അഡ്മിഷൻ

പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ പോളിടെക്നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലാണ് ജൂലൈ 11 രാവിലെ 10 മണിക്ക് പ്രവേശനം നടക്കുക. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്കും ഇതുവരെ അപേക്ഷകൾ സമർപ്പിക്കാത്തവർക്കും കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടാം. ബാക്കി ഉണ്ടായേക്കാവുന്ന ഒഴിവിലേക്ക് ജൂലൈ 15 നു വൈകുന്നേരം നാല് മണിക്ക് മുൻപായി സ്‌പോട്ട് അഡ്മിഷൻ എടുക്കാം.

പ്രവേശനം ആഗ്രഹിക്കുന്നവർ എല്ലാവിധ അസൽ സർട്ടിഫിക്കറ്റുകളും (SSLC/THSLC/+2/VHSE/NCVT/SCVT/KGCE സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോണ്ടക്ട് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ക്രീമിലയർ സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്) ആവശ്യമായ ഫീസ് (ഓൺലൈൻ) എന്നിവ സഹിതം കോളേജിൽ നേരിട്ടു ഹാജരാകണം. എസ്‌സി/എസ്ടി/ഒഇസി വിഭാഗങ്ങൾക്ക് അർഹമായ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക്: 0471-2349232, 9995595456, 9497000337, 9496416041.

പി.എൻ.എക്സ് 3028/2025

date