Post Category
ബഷീര്‍ ചെറുകഥാ പുരസ്‌ക്കാരം ഇ.കെ നിധീഷിന്
വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ യുവ കഥാകൃത്തുക്കള്‍ക്ക് നല്‍കി വരുന്ന ബഷീര്‍ ചെറുകഥാ പുരസ്‌ക്കാരത്തിന് ഈ വര്‍ഷം (2025 ല്‍) നീലേശ്വരം പാലായി സ്വദേശി ഇ.കെ നിധീഷ് അര്‍ഹനായി. ഒലിവു മരങ്ങള്‍ക്കപ്പുറം എന്ന കഥയ്ക്കാണ് പുരസ്‌കാരം. സുധീഷ് ചട്ടഞ്ചാലിന്റെ താണി തങ്കി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് അക്ഷര ലൈബ്രറിയുമായി ചേര്‍ന്ന് ജൂലൈ അഞ്ചിന് രാവിലെ 10.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന നടത്തുന്ന ബഷീര്‍ അനുസ്മരണ പരിപാടിയില്‍ പ്രമുഖ എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പുരസ്‌കാരം വിതരണം ചെയ്യും.
date
- Log in to post comments