Post Category
മദ്യപിച്ച് വാഹനം ഓടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നിയമ നടപടി*
ഗതാഗത വകുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരം എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർ.ടി. ഒ (എൻഫോഴ്സ്മെൻ്റ്) സ്ക്വാഡ്, എറണാകുളം സിറ്റി പോലീസ് എന്നിവർ സംയുക്തമായി കൊച്ചി നഗരത്തിൽ ബസ് പരിശോധന നടത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്ന് സ്വകാര്യ ബസ്സ് ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ നിയമ ലംഘനം നടത്തിയ പതിനെട്ട് ബസ്സുകൾക്കെതിരെയും നടപടികൾ സ്വീകരിച്ചു. ഹൈകോർട്ട് ജംഗ്ഷൻ, കലൂർ ബസ്സ് സ്റ്റാൻ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നഗരത്തിൽ സർവിസ് നടത്തുന്ന ബസ് ഡ്രൈവർമാർക്കെതിരെ പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്ന പരിശോധന. പരിശോധന വരുന്ന ദിവനങ്ങളിലും തുടരുമെന്നു എറണാകുളം ആർ.ടി.ഓ (എൻഫോഴ്സ്മെൻ്റ്) അറിയിച്ചു.
date
- Log in to post comments