അയൽക്കൂട്ട ഗ്രാമീണ വായനശാലക്ക് തുടക്കമായി
കുടുംബശ്രീ മിഷന് കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടം ഗ്രാമീണ വായനശാലക്ക് പാമ്പാക്കുടയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ കുട്ടികൾക്ക് ലൈബ്രറി പുസ്‌കങ്ങൾ കൈമാറി വായനശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
'വായനയാണ് ലഹരി' എന്ന ആശയത്തെ മുൻനിർത്തി മഹാത്മാഗാന്ധിയുടെ പേരിലാണ് ഇത്തരം ഒരു ഗ്രാമീണ വായനശാലക്ക് ശ്രേയസ്സ് അയൽക്കുട്ടം തുടക്കമിട്ടിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഫിലിപ്പ് ഇരട്ടക്കാനിക്കൽ, സി ഡി എസ് അംഗം ഓമന ബാബു, അംഗൻവാടി വർക്കർ ലീല, അയൽക്കൂട്ട പ്രസിഡണ്ട് സിബി പൗലോസ്, പ്രോഗ്രാം ഡയറക്‌ടർ ശ്രീജ പ്രതാപ് എന്നിവർ ചടങ്ങിന്റെ ഭാഗമായി.
ചടങ്ങിൽ വായനശാലയ്ക്കായി എൽദോ ബാബു വട്ടക്കാവിൽ ആദ്യമായി ബുക്കുകൾ സ്പോൺസർ ചെയ്തു. ആദ്യഘട്ടത്തിൽ 2000 ബുക്കുകളുടെ ശേഖരണമാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
- Log in to post comments