Skip to main content

റവന്യൂ മിച്ച ഭൂമികൾ അങ്കണവാടി നിർമാണത്തിനായി ഉപയോഗപ്പെടുത്തും : മന്ത്രി പി രാജീവ്‌*

ഏലൂർ നഗരസഭ സമ്പൂർണ സ്മാർട്ട്‌ അങ്കണവാടി പ്രഖ്യാപനം.

 

 

 വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് കെട്ടിട നിർമ്മാണത്തിനായി റവന്യൂ മിച്ച ഭൂമി ഉപയോഗപ്പെടുത്തുമെന്ന് വ്യവസായി വകുപ്പ് മന്ത്രി പി രാജീവ്‌. ഏലൂർ നഗരസഭ സമ്പൂർണ സ്മാർട്ട്‌ അങ്കണവാടി പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അങ്കണവാടികൾ സ്മാർട്ടാകുന്നതിലൂടെ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

നഗരസഭയുടെ കീഴിലുള്ള 21 അങ്കണവാടികളാണ് സ്മാർട്ടായി മാറിയിരിക്കുന്നത് . നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 അങ്കണവാടികളും, വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നിർദ്ദേശപ്രകാരം സി എസ് ആർ ഫണ്ട് മുഖേന എട്ടെണ്ണവും സാമൂഹ്യ സുരക്ഷ മിഷന്റെ ഫണ്ട് മുഖേന ഒരു അങ്കണവാടിയും സ്മാർട്ട് ആക്കാൻ കഴിഞ്ഞു .

 

ഏലൂർ നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിന് നഗരസഭ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ ഷെരീഫ്, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസി സാബു, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി എ ജെസ്സി , നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ മാഹിൻ, ഐ സി ഡി എസ് സൂപ്പർവൈസർ കെ ജി രാജി, അങ്കണവാടി ടീച്ചർമാർ, അങ്കണവാടി വർക്കേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

 

date