Skip to main content

പദ്ധതികളുടെ എസ്റ്റിമേറ്റ് പരമാവധി വേഗത്തിൽ ലഭ്യമാക്കണം*

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു

 

 എം.പി ഫണ്ട് ഉപയോഗിച്ച് ആവിഷ്കരിക്കുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് പരമാവധി വേഗത്തിൽ ലഭ്യമാക്കാൻ നിർദേശം. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ എം.പി ലാഡ്സ് പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർദേശം ഉയർന്നത്.

പദ്ധതികളുടെ ഭരണാനുമതി 45 ദിവസത്തിനകം ലഭ്യമാക്കേണ്ടതുണ്ട്. സമയബന്ധിതമായി എസ്റ്റിമേറ്റ് ലഭിച്ചാൽ മാത്രമേ ഭരണാനുമതി നൽകാൻ കഴിയൂ.

 

ഹൈമാസ്റ്റ്-മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. ഇത് ഒഴിവാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധ പുലർത്തണം.

 

ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫീസർ ടി.ജ്യോതിമോൾ, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസർ

ഡോ. ടി.എൽ ശ്രീകുമാർ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date