ജമന്തി പൂ കൃഷിക്ക് ഒരുങ്ങി കാക്കനാട് ജില്ലാ ജയിൽ
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തൃക്കാക്കര സഹകരണ ആശുപത്രിയുടെ സഹായത്തോടെ കാക്കനാട് ജില്ലാജയിലിലെ ഒരേക്കർ ഭൂമിയിൽ കൃഷി ആരംഭിച്ചു. തൃക്കാക്കര മുൻസിപ്പൽ സഹകരണ ആശുപത്രിയുടെ സ്പോൺസർഷിപ്പിലാണ് തൈകൾ നൽകിയത്. ഓണക്കാലം ഉദ്ദേശിച്ചാണ് ജമന്തിപൂകൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നത്. 2500 തൈകളാണ് ഇതിനായി നൽകിയത്. ജില്ലാ ജയിൽ സൂപ്രണ്ട് ഹാരിസ് എം എം, ഡെപ്യൂട്ടി സൂപ്രണ്ട് ആഷിഷ് വി, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ രഞ്ജിനി എസ്, തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രി സെക്രട്ടറി റോസ്‌ലി ജാസ്മിൻ ടി ജെ, ഹരിത കേരളം മിഷൻ ആർ പിമാരായ, ദീപു റ്റി എസ്, ജോയ് ജെഫിൻ, തൃക്കാക്കര മുനിസിപ്പൽ ആശുപത്രി ജീവനക്കാർ, ജില്ലാ ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് ഷാജിമോൻ എം, സജു എസ്, പ്രിസൺ ഓഫീസർ ഷിബു എന്നിവർ പങ്കെടുത്തു.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാജയിലിനെ ഹരിതജയിലാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഹരിതകേരളം മിഷൻറെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭയുടെ സഹകരണത്തോടെ നടത്തിവരുകയാണ്.
- Log in to post comments