Skip to main content

തോട് പുറംമ്പോക്ക് തരം മാറ്റി നൽകി, പട്ടയം ലഭിച്ച സന്തോഷത്തിൽ കൊച്ചി താലൂക്കിലെ മൂന്ന് കുടുംബങ്ങൾ

 

 

വർഷങ്ങളായി തോട് പുറമ്പോക്കിൽ ആയിരുന്ന ഭൂമി തരം മാറ്റി പട്ടയം ലഭിച്ച സന്തോഷത്തിലാണ് കൊച്ചി താലൂക്കിലെ മൂന്നു കുടുംബങ്ങൾ. കുഴുപ്പിള്ളി വില്ലേജിലെ അയ്യമ്പിള്ളി സ്വദേശികളായ മംഗലപ്പിള്ളി വീട്ടിൽ ശോഭന ജോഷി, മംഗലപ്പിള്ളി വീട്ടിൽ ശോഭനി ഉണ്ണികൃഷ്ണൻ, കളത്തിപ്പറമ്പിൽ വീട്ടിൽ കെ. ഇ സാവിത്രി, എന്നിവർക്കാണ് പട്ടയങ്ങൾ ലഭിച്ചത്.

 

 40 വർഷമായി കൈവശമുള്ള ഭൂമി തോട് പുറമ്പോക്ക് ആയത് മൂലം രേഖകൾ ഇല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു മംഗലപ്പിള്ളി വീട്ടിൽ ശോഭനി ഉണ്ണികൃഷ്ണനും ശോഭന ജോഷിയും. ശോഭനയ്ക്ക് മൂന്നര സെന്റിനും, ശോഭനയ്ക്ക് നാല് സെന്റിനുമാണ് പട്ടയം ലഭിച്ചത്. ഭൂമി റവന്യൂ പുറമ്പോക്ക് ആക്കി തരം മാറ്റിയാണ് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിച്ചത്. 

60 വർഷമായി തോട് പുറമ്പോക്കായി കിടന്നിരുന്ന ഭൂമിയാണ് കളത്തിപ്പറമ്പിൽ വീട്ടിൽ കെ. ഇ സാവിത്രിക്ക് റവന്യൂ ഭൂമിയാക്കി തരം മാറ്റി പട്ടയം നൽകിയത്. 1.48 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്.

 

 ഭൂമിക്ക് രേഖകൾ ഇല്ലാത്തതു മൂലം അനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ ആയിരുന്നു ഈ കുടുംബങ്ങൾ. റവന്യൂ വകുപ്പിന്റെ ശ്രമകരമായ ഇടപെടലിലൂടെയാണ് ദീർഘകാലമായുള്ള ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണാനായത്.

date