Skip to main content

സ്വന്തമായി ഒരു തുണ്ട് ഭൂമി- ജമീലാത്തയുടെ ആഗ്രഹം സഫലമായി

 

 

സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം സഫലമായ നിമിഷത്തിൽ ജമീലാത്തയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അങ്കമാലി സി എസ് എ ഹാളിൽ നടന്ന പട്ടയമേളയിൽ പറവൂർ താലൂക്ക് ചുങ്കത്ത് പറമ്പിൽ കുന്നുകര സ്വദേശി ജമീല ഹൈദ്രോസിന് പട്ടയം ലഭിച്ചു. വർഷങ്ങളായുള്ള തങ്ങളുടെ ആഗ്രഹത്തിന്റെ സാഫല്യമാണ് പട്ടയം ലഭിച്ചതിലൂടെ സാധ്യമായതെന്ന് ജമീലാത്ത പറഞ്ഞു.

 

 സാമ്പത്തിക ബാധ്യതകൾ മൂലം ആകെ ഉണ്ടായിരുന്ന 24സെന്റ് സ്ഥലത്തിൽ 20 സെന്റും നഷ്ടമായിരുന്നു. മിച്ചമുള്ള നാല് സെന്റ് സ്ഥലത്തിന് പട്ടയവും ലഭ്യമാകാതിരുന്ന സാഹചര്യത്തിൽ വാടക വീട്ടിലേയ്ക്ക് താമസം മാറുകയായിരുന്നു ജമിലാത്തയും കുടുംബവും. മകനോടും കുടുംബത്തോടും കൂടെ താമസിക്കുന്ന ഇവർ ഒരു വീട് വയ്ക്കാനായി ശ്രമിച്ചിരുന്നെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ആ ആഗ്രഹം നടത്താൻ സാധിച്ചിരുന്നില്ല. പട്ടയം ഇല്ലാത്തതിനാൽ തന്നെ യാതൊരു അനുകൂല്യങ്ങളും ലഭ്യമാകാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നതെന്നും അവർ പറയുന്നു. 

 

അങ്കമാലി സി എം സി ഹാളിൽ നടന്ന കണയണൂർ, കൊച്ചി, ആലുവ, പറവൂർ എന്നീ താലൂക്കുകളിലെ പട്ടയ വിതരണ മേളയിലാണ് ജമിലാത്തയ്ക്ക് പട്ടയം ലഭിച്ചത്.

 ആകെ 162 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്.

date